കു​വൈ​റ്റ് സി​റ്റി: വി​ദേ​ശി​ക​ൾ​ക്ക് കു​വൈ​റ്റി​ന് പു​റ​ത്തേ​ക്ക് പോ​കാ​ൻ എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ണെ​ന്ന നി​യ​മം ഇ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ജി​സി​സി രാ​ജ്യ​മാ​ണ് കു​വൈ​റ്റ്.

ഇ​തു​വ​രെ 22,000 പെ​ർ​മി​റ്റു​ക​ൾ ഇ​ഷ്യൂ ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ക്സി​റ്റ് പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത വി​ദേ​ശി​ക​ൾ​ക്ക് ഇ​ന്ന് മു​ത​ൽ യാ​ത്രാ​നു​മ​തി നി​ഷേ​ധി​ക്കും.


തൊ​ഴി​ലു​ട​മ​യാ​ണ് അ​നു​മ​തി​പ​ത്രം ന​ൽ​കു​ന്ന​തെ​ങ്കി​ലും ന​ട​പ​ടി​ക്ര​മം ഓ​ൺ​ലൈ​നാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ പ​വ​ർ അ​റി​യി​ച്ചു.

അതേ​സ​മ​യം, സ്വ​ന്തം സ്പോ​ൺ​സ​ർ​ഷി​പ്പി​ലു​ള്ള(ആ​ർ​ട്ടി​ക്കി​ൾ 19 വീ​സ) വി​ദേ​ശി​ക​ൾ​ക്ക് എ​ക്സി​റ്റ് പെ​ർ​മി​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് മാ​ന​വ​ശേ​ഷി സ​മി​തി അ​റി​യി​ച്ചു.