റാ​സ​ൽ​കൈ​മ: യു​എ​ഇ റാ​സ​ൽ​കൈ​മ​യി​ൽ കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ൽ​നി​ന്നു വീ​ണ് മലയാളി യു​വാ​വ് മ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ക​ള​ർ​കോ​ട് എ​സ്ഡ​ബ്ല്യു​എ​സ് ജം​ഗ്ഷ​നു​സ​മീ​പം ശ​ര​ത് നി​വാ​സി​ൽ ശ​ര​ത്ച​ന്ദ്ര​ബോ​സി​ന്‍റെ മ​ക​ൻ ശ​ര​ത് രാ​ജ് (ഉ​ണ്ണി-28) ആ​ണ് മ​രി​ച്ച​ത്.

26ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. റാ​സ​ൽ​കൈ​മ​യി​ൽ സ്വ​കാ​ര്യ​ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. അ​മ്മ: രാ​ജേ​ശ്വ​രി. സ​ഹോ​ദ​രി: ശാ​രി ശ​ര​ത്.

സം​സ്‌​കാ​രം ഇ​ന്ന് അ​മ്മ​യു​ടെ കു​ടും​ബ​വീ​ടാ​യ നെ​ടു​മു​ടി ആ​റ്റു​വാ​ത്ത​ല വ​ലി​യ​മ​ഠ​ത്തി​ൽ വീ​ട്ടു​വ​ള​പ്പി​ൽ.