കേളി അൽഖർജ് ഏരിയ സമ്മേളനം ഓഗസ്റ്റ് 22ന്; സംഘാടകസമിതി രൂപീകരിച്ചു
Thursday, July 10, 2025 4:57 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അൽഖർജ് ഏരിയ പത്താമത് സമ്മേളനം ഓഗസ്റ്റ് 22ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
ഏരിയയ്ക്ക് കീഴിലെ പത്ത് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയ സമ്മേളനത്തിലേക്ക് കടക്കുന്നത്. ഏരിയ സമ്മേളത്തിന്റെ ഭാഗമായി പത്തു യൂണിറ്റിലും പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
അൽഖർജ് ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം അധ്യക്ഷത വഹിച്ച സംഘാടക സമിതി രൂപീകരണ യോഗം കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
ചെയർമാൻ മണികണ്ഠൻ ചേലക്കര, വൈസ് ചെയർമാൻ കെ.എസ്. മണികണ്ഠൻ, കൺവീനർ രാമകൃഷ്ണൻ കൂവോട്, ജോയിന്റ് കൺവീനർ എൻ.ജെ. രമേശൻ, സാമ്പത്തികം കൺവീനർ ജയൻ പെരുനാട്, ജോയിന്റ് കൺവീനർ വേണു,
സ്റ്റേഷനറി കൺവീനർ റാഷിദലി, ഭക്ഷണ കൺവീനർ ഗോപാലൻ ചെങ്ങന്നൂർ, ജോയിന്റ് കൺവീനർമാർ റഹീം ശൂരനാട്, റിയാസ് റസാക്ക്, മുരളി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ തിലകൻ, ജയൻ അടൂർ, സനീഷ്, അനിൽ പ്രകാശ്, ഗതാഗതം നാസർ പൊന്നാനി, നൗഷാദ് അലി,ഷുക്കൂർ, ശ്യാം കുമാർ, രാഘവൻ,
വോളണ്ടിയർ ക്യാപ്റ്റൻ ബഷീർ, വൈസ്ക്യാപ്റ്റൻ അജേഷ്, ഫോട്ടോ പ്രദർശന കൺവീനർ സജീന്ദ്രബാബു, ജോയിന്റ് കൺവീനർമാർ ഫൈസൽ, റെജു, രജിസ്ട്രേഷൻ ഐവിൻ ജോസഫ്, വിനേഷ് സനയ്യ, അബ്ദുൾ കലാം, നബീൽ കുഞ്ഞാലു,
പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ഷെഫീഖ്, ജോയിന്റ് കൺവീനർമാർ മുക്താർ. ബിനോയ്, ശ്രീകുമാർ എന്നിവരടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം ഷിബു തോമസ്, കേളി ട്രഷറർ ജോസഫ് ഷാജി,ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയ ട്രഷറർ ജയൻ പെരുനാട് സ്വാഗതവും സംഘാടക സമിതി കൺവീനർ രാമകൃഷ്ണൻ കൂവോട് നന്ദിയും പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ഏരിയ പരിധിയിലെ മെമ്പർമാരെ ഉൾപ്പെടുത്തി ഓൺലൈൻ ക്വിസ് മത്സരവും സാംസ്കാരിക സെമിനാറും സംഘടിപ്പിക്കുവാനും സമ്മേളനത്തിന് ആകർഷകമായ ലോഗോ ക്ഷണിക്കാനും തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.