റിയാദ്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്‌​ദു​ല്‍ റ​ഹീ​മി​ന്‍റെ കേ​സി​ല്‍ 20 വ​ര്‍​ഷ​ത്തെ ത​ട​വി​നു വി​ധി​ച്ചു​ള്ള കീ​ഴ്‌​ക്കോ​ട​തി വി​ധി ശ​രി​വ​ച്ച് അ​പ്പീ​ല്‍ കോ​ട​തി. 19 വ​ര്‍​ഷം പി​ന്നി​ട്ട കേ​സി​ൽ പ്ര​തി​ക്ക് മോ​ച​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​തി​ഭാ​ഗ​ത്തി​നു മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നു കോ​ട​തി പ​റ​ഞ്ഞു. വി​ധി​ക്കു ശേ​ഷം പ്രോ​സി​ക്യൂ​ഷ​ന്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​അ​പ്പീ​ല്‍ കോ​ട​തി​യി​ല്‍ സി​റ്റിം​ഗ് ന​ട​ത്തി​യ​ത്.


മേ​യ് 26നാ​ണ് 20 വ​ര്‍​ഷ​ത്തെ ത​ട​വി​നു വി​ധി​ച്ചു​ള്ള കീ​ഴ്‌​ക്കോ​ട​തി വി​ധി​യു​ണ്ടാ​യ​ത്. സൗ​ദി ബാ​ല​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് അ​ബ്‌​ദു​ല്‍ റ​ഹീം.