കുര്യാക്കോസ് ജോൺ പറമ്പത്ത് അന്തരിച്ചു
Tuesday, July 22, 2025 11:18 AM IST
ചങ്ങനാശേരി: തൃക്കൊടിത്താനം പറമ്പത്ത് കുര്യാക്കോസ് ജോൺ(86) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11.30ന് വീട്ടിൽ ആരംഭിച്ച് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
പരേതന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ മാമ്മൂട് പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: പി.ജെ. കുര്യാക്കോസ് (തൃക്കൊടിത്താനം), ടോജി അജിത്ത് മതിച്ചിപ്പറമ്പിൽ, പി.ജെ. ചാക്കോ (കാസാ ഡെവലപ്പേഴ്സ്, ചങ്ങനാശേരി), പി.ജെ. ജോൺ (ബെൽജിയം), പി.ജെ. മാത്യു (കാനഡ).
മരുമക്കൾ: അജിത്ത് ബി. മാത്യു മതിച്ചി പറമ്പിൽ(ചങ്ങനാശേരി), റീന ചാക്കോ ആഞ്ഞിലിവേലിൽ (തൃക്കൊടിത്താനം), അനു ജോൺ പാലമൂട്ടിൽ (അമ്മഞ്ചേരി), ജിഷ മാത്യു പഴഞ്ഞിയിൽ (വൈക്കം).
സഹോദരങ്ങൾ: പരേതനായ റെവ.ഫാ.ചെറിയാൻ പറമ്പത്ത് (റിയോ ഡി ജനീറോ അതിരൂപത, ബ്രസീൽ 1982-2014), റവ. സി. ഉജ്വല (മിഷണറീസ് ഓഫ് ചാരിറ്റി, പൂക്കാട്ടുപടി), റവ.സി. ശാന്തി മരിയ സിഎംസി(കാർമ്മൽ വില്ല, ചങ്ങനാശേരി), കുര്യാക്കോസ് കുര്യാക്കോസ്, പി.കെ. ജോസഫ്, പി.കെ. മാത്യു, എൽസമ്മ സ്കറിയ കടന്തോട്.