കുവൈറ്റ് മുൻ പ്രവാസി സാനു ജോൺസൺ നാട്ടിൽ അന്തരിച്ചു
Saturday, August 9, 2025 12:21 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രവാസിയും സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് മുൻ ഇടവക അംഗവും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സ്റ്റാഫുമായിരുന്ന ചെറുകാട്ടുശേരിൽ പരേതനായ ജോൺസൻ ജോണിന്റെ ഭാര്യ സാനു ജോൺസൺ അന്തരിച്ചു.
പരേത തേവലക്കര കന്നുവേലിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഈ വർഷം ഫെബ്രുവരിയിലാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയത്.
സാനു ജോൺസണിന്റെ നിര്യാണത്തിൽ കുവൈറ്റ് ഇടവക അനുശോചനം രേഖപ്പെടുത്തി.