മലയാളി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
Wednesday, August 6, 2025 5:13 PM IST
റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. പരപ്പനങ്ങാടി ചെറമംഗലം മേലെവീട്ടിൽ ഫൈസൽ അബൂബക്കർ(46) ആണ് മരിച്ചത്.
റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അബൂബക്കർ - പരേതയായ അയിഷ ദമ്പതിമാരുടെ മകനാണ്. ഭാര്യ: സമീറ, മക്കൾ: ഫഹ് മാൻ, ആയിഷ ഫിസ.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് ഖബറടക്കം നടത്തും.