കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സംയുക്ത് മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Monday, August 11, 2025 5:19 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലയിലെ ഗുരുവായൂർ, കുന്നംകുളം, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് പി.എസ്. കബീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പുർ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി മുഖ്യ പ്രഭാഷണവും ബാലുശേരി മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വള്ളിയോത്ത് ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണവും നടത്തി.

കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ ജില്ലാ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഫാസിൽ കൊല്ലം, സലാം പട്ടാമ്പി, ജില്ലാ ഭാരവാഹികളായ പി.കെ. മുഹമ്മദലി, അബ്ദുൽ ലത്തീഫ് കുന്നംകുളം, ഇല്യാസ് മൗലവി, നൂറുദ്ധീൻ കൊടുങ്ങല്ലൂർ, അബ്ദുറഹ്മാൻ വൈലത്തൂർ, റാഷിദ് കുന്നംകുളം, റഷീദ് ഇരിഞ്ഞാലക്കുട, ആബിദ് ഖാസിമി നാട്ടിക മണ്ഡലം ഭാരവാഹികളായ റഷീദ് എങ്ങണ്ടിയൂർ, ഷറഫുദ്ധീൻ കൊടുങ്ങല്ലൂർ, റസാഖ് കുന്നംകുളം, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കാലിക്കറ്റ് യൂണിവേയ്സിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട കൊടുങ്ങല്ലൂർ ഗവ. കെകെടിഎം കോളജിലെ പി.കെ. ഷിഫാനയ്ക്ക് സമ്മേളനത്തിൽ അഭിനന്ദനങ്ങൾ നേർന്നു. താഹ മുഹമ്മദിന്റെ ഖിറാഅതോടെ തുടങ്ങിയ പരിപാടിക്ക് കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് സ്വാഗതവും അബ്ദുറസാഖ് കുന്നംകുളം നന്ദിയും പറഞ്ഞു.