ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി
Monday, August 11, 2025 4:13 PM IST
കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി "ഗാന്ധിയൻ ആദർശങ്ങളും ഇന്നത്തെ ഇന്ത്യയും' എന്ന ആശയമുയർത്തി ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഒഎൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു.
ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു.
ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ വിഷയാവതരണം നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിച്ചതോടൊപ്പം ബ്രിട്ടീഷ്ഭരണത്തിനെതിരേയുള്ള പോരാട്ടത്തിൽ നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു.
ആനുകാലിക കാലഘട്ടത്തിൽ ഗാന്ധിയൻ ആശയ, ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നിൽ നിന്ന് പ്രവർത്തിക്കാൻ സംഘടനാംഗങ്ങൾ പ്രതിഞ്ജയെടുത്തു. ഒഎൻസിപി കുവൈറ്റ് വെെസ് പ്രസിഡന്റ് സണ്ണി മിറാൻഡ(കർണ്ണാടകം) ആശംസ നേർന്നു.
എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു വാലയിൽ, സണ്ണി കെ. അല്ലീസ്, രാജേഷ് കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ നന്ദി പറഞ്ഞു.