കുവൈറ്റ് മദ്യദുരന്തം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും
Saturday, August 16, 2025 10:19 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞദിവസമുണ്ടായ മദ്യദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ ഇരിണാവ് സ്വദേശിയും. പൊങ്കാരൻ സച്ചിനാണു(31) മരിച്ചത്.
ഇരിണാവ് സിആർസിക്കു സമീപത്തെ പൊങ്കാരൻ മോഹനൻ-ഗിരിജ ദന്പതികളുടെ മകനാണ്. ഭാര്യ: സിധിന (ഹുസ്ന ഡ്രൈവിംഗ് സ്കൂൾ). മകൾ: സിയ (വിദ്യാർഥി, ഇരിണാവ് ഹിന്ദു എഎൽപി സ്കൂൾ).
മൃതദേഹം കുവൈറ്റിലെ നടപടികൾക്കുശേഷം നാട്ടിൽ എത്തിക്കും.