പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു
Thursday, August 14, 2025 3:45 PM IST
മനാമ: പ്രവാസി വെൽഫെയർ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് സിഞ്ചിലുള്ള പ്രവാസി സെന്ററിലാണ് പരിപാടി നടക്കുന്നത്.
പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ചർച്ചാസദസ് നടക്കും. പരിപാടിയിൽ ബഹറനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സെക്രട്ടറി സി.എം. മുഹമ്മദലി പറഞ്ഞു.