വിഷമദ്യം കഴിച്ച് കുവൈറ്റില്‍ 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉൾപ്പെട്ടതായി സൂചന
അബ്ദുല്ല നാലുപുരയിൽ
Wednesday, August 13, 2025 11:12 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വിഷബാധയുണ്ടായിരിക്കുന്നത്.
വ്യാജ മദ്യത്തില്‍ നിന്നാണ് ഇവർക്ക് വിഷബാധയുണ്ടായതെന്നാണ് നിഗമനം. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെട്ടതായാണ് വിവരം.