ഹരിലാലിനും രാജേഷിനും കേളി യാത്രയയപ്പ് നൽകി
Tuesday, August 12, 2025 3:57 PM IST
റിയാദ്: കേളി കലാ സാംസ്കാരികവേദി ഉമ്മുൽഹമാം ഏരിയ രക്ഷാധികാരി സമിതി അംഗവും ഉമ്മുൽഹമാം നോർത്ത് യൂണിറ്റ് പ്രസിഡന്റുമായ ഹരിലാൽ ബാബുവിനും ഉമ്മുൽഹമാം നോർത്ത് യൂണിറ്റ് അംഗം രാജേഷിനും ഏരിയ, യൂണിറ്റ് നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ ബിൻ ലാദൻ കമ്പനിയിൽ കഴിഞ്ഞ 13 വർഷമായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇരുവരും നാട്ടിൽ തൃശൂർ ജില്ല കൊടകര സ്വദേശികളാണ്. ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു.
കേളി ഉമ്മുല്‍ ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദ്രചൂഢന്, ഏരിയ ട്രഷറര്‍ പി. സുരേഷ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുൽകലാം, വിപീഷ് രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അബ്ദുസലാം, ഏരിയയിലേയും യൂണിറ്റിലേയും സഹപ്രവര്‍ത്തകര്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഏരിയയ്ക്ക് വേണ്ടി സെക്രട്ടറി നൗഫല്‍ സിദ്ദിഖും ഉമ്മുല്‍ ഹമാം നോർത്ത് യൂണിറ്റിന് വേണ്ടി ആക്ടിംഗ് സെക്രട്ടറി പാർഥനും ട്രഷറർ എൻ.കെ. ജയനും ഉപഹാരങ്ങള്‍ കൈമാറി. യാത്രയയപ്പ് ചടങ്ങിന് ഏരിയ സെക്രട്ടറി സ്വാഗതവും ഹരിലാൽ ബാബുവും രാജേഷും നന്ദിയും രേഖപ്പെടുത്തി.