കേളി കാരംസ് ടൂർണമെന്റ്: അഫ്സൽ - ഫഹദ് ടീം ഒന്നാമത്
Thursday, August 14, 2025 4:37 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഈസി കുക്ക് പ്രായോജകരായി നടന്ന ടൂർണമെന്റ് കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് ഉദ്ഘാടനം നിർവഹിച്ചു.
18 ടീമുകൾ പരസ്പരം മാറ്റുരച്ച ടൂർണമെന്റിൽ അഫ്സൽ - ഫഹദ് ടീം ഫൈനലിൽ റിജോഷ് - സജീർ ടീമിനെ പരാജയപ്പെടുത്തി. സംഘാടക സമിതി കൺവീനർ വിപീഷ് രാജന്റെയും ഏരിയ സ്പോർട്സ് കമ്മിറ്റി അംഗം മൃദുൻ പ്രകാശിന്റെയും നേതൃത്വത്തിൽ അനിൽ കുമാർ പുളിക്കേരിൽ, സുധിൻ കുമാർ, അബ്ദുസലാം, കമ്മു സലിം , മുഹമ്മദ് റാഫി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
സംഘാടക സമിതി ചെയർമാൻ അബ്ദുൽ കലാമിന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള കാഷ് പ്രൈസും ട്രോഫിയും ഉമ്മുൽഹമാം ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ്, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറർ പി. സുരേഷ് എന്നിവർ കൈമാറി.
സംഘാടക സമിതി കൺവീനർ വിപീഷ് രാജൻ, കേന്ദ്ര സ്പോർട്സ് കമ്മിറ്റി അംഗം റിയാസ് പള്ളാട്ട്, സംഘാടക സമിതി സാമ്പത്തിക കൺവീനർ അനിൽ കുമാർ, മനു പത്തനംതിട്ട, പ്രേംകുമാർ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി വൈസ് ചെയർമാൻ അബ്ദുസലാം ചടങ്ങിന് നന്ദി പറഞ്ഞു.