കെപിഎ സെൻട്രൽ കമ്മിറ്റി അംഗം നാരായണന് യാത്രയയപ്പ് നൽകി
Tuesday, August 19, 2025 5:13 PM IST
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സ്ഥാപക സെൻട്രൽ കമ്മിറ്റി അംഗം നാരായണന് കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കോയിവിള മുഹമ്മദ് കുഞ്ഞ് നാരായണന് ഉപഹാരം കൈമാറി.
സെക്രട്ടറി അനിൽകുമാർ ആശംസകൾ അറിയിച്ചു. സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സ്ഥാപക വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു.

ഗുദൈബിയ ഏരിയ കോഓർഡിനേറ്ററായും സ്പോർട്സ് വിംഗ് കൺവീനറായും അദ്ദേഹം നടത്തി വന്ന പ്രവർത്തനങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ. പിള്ള, ലിനീഷ് പി. ആചാരി, സ്മിതേഷ്, മജു വർഗീസ്, ജോസ് മങ്ങാട്, വി.എം. പ്രമോദ് എന്നിവരും ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ ഹെഡുകളും യാത്രയയപ്പ് ചടങ്ങിൽ സന്നിഹിതരായിരുന്നു.