പ്രഭാഷണ പരിപാടി: പോസ്റ്റർ പ്രകാശനം ചെയ്തു
Tuesday, August 19, 2025 11:50 AM IST
അബുദാബി: പ്രമുഖ വാഗ്മിയും പാർലമെന്ററിയനുമായ എം.പി. അബ്ദുസമദ് സമദാനിയെ പങ്കെടുപ്പിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സെപ്റ്റംബർ 14ന് സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ ഇസ്ലാമിക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാൻ തങ്ങളിൽ നിന്നും ഏറ്റുവാങ്ങി പ്രോലൈൻ കൺസൽട്ടന്റ് എംഡി അനൂപ് പിള്ള പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി സാഹിബ്, ആക്ടിംഗ് ജനറൽ സെക്രട്ടറി മുസ്തഫ വാഫി, അഡ്മിൻ സെക്രട്ടറി സിദ്ദീഖ് എളേറ്റിൽ സെക്രട്ടറിമാരായ അഷ്റഫ് ഇബ്രാഹിം, ഒ.പി. അലി അബ്ദുല്ല, അബ്ദുല്ല ചേലക്കോട് ഉൾപ്പെടെയുള്ള സെന്റർ മാനേജ്മന്റ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.