തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്, കാ​​​സ​​​ര്‍​ഗോ​​​ഡ് സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍ക്കു കൂ​​​ടി നാ​​​ഷ​​​ണ​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

​50 എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റു​​​ക​​​ള്‍​ക്ക് വീ​​​ത​​​മാ​​​ണ് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​ത്. എ​​​ന്‍​എം​​​സി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും അ​​​ക്കഡേ​​​മി​​​ക് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യ​​​തി​​​ലൂ​​​ടെയാ​​​ണ് അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. ഇ​​​തോ​​​ടെ ഈ ​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് നാ​​​ല് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍​ക്കാ​​​ണ് അം​​​ഗീ​​​കാ​​​രം നേ​​​ടാ​​​നാ​​​യ​​​ത്.


ന​​​ട​​​പ​​​ടിക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച് ഈ ​​​അ​​​ധ്യ​​​യ​​​ന​​വ​​​ര്‍​ഷം​​ത​​​ന്നെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.