കൊ​​​ച്ചി: കൊ​​​ച്ചി ബി​​​നാ​​​ലെ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ (കെ​​​ബി​​​എ​​​ഫ്) ന​​​ട​​​ത്തി​​​യ ച​​​ല​​​ച്ചി​​​ത്ര ശി​​​ല്പ​​​ശാ​​​ല​​​യി​​​ൽ നാ​​​ല് യു​​​വ ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ന്മാ​​​ര്‍ ഒ​​​രു​​​ക്കി​​​യ​​​ത് നാ​​​ല് ഹ്ര​​​സ്വ​​​ചി​​​ത്ര​​​ങ്ങ​​​ള്‍. വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ നാ​​​ല് ഗ്രൂ​​​പ്പു​​​ക​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണു ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തി​​​യ​​​ത്.

അ​​​റു​​​പ​​​തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​രി​​​ല്‍നി​​​ന്നാ​​​ണ് 13 പേ​​​രെ ശി​​​ല്പ​​​ശാ​​​ല​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് കെ​​​ബി​​​എ​​​ഫി​​​ന്‍റെ പ്രോ​​​ഗ്രാം മാ​​​നേ​​​ജ​​​ര്‍ റെ​​​ബേ​​​ക്ക മാ​​​ര്‍ട്ടി​​​ന്‍ പ​​​റ​​​ഞ്ഞു.

യു​​​വ ക​​​ലാ​​​കാ​​​ര​​​ന്മാ​​​ര്‍ക്കാ​​​യി ഡി​​​ജി​​​റ്റ​​​ല്‍ സ്റ്റോ​​​റി ടെ​​​ല്ലിം​​​ഗി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍കു​​​ന്ന​​​തു ല​​​ക്ഷ്യ​​​മി​​​ട്ട് ഡ​​​ല്‍ഹി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ഫൂ​​​ട്ട്പ്രി​​​ന്‍റ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ലേ​​​ണിം​​​ഗി​​​ന്‍റെ (എ​​​ഫ്പി​​​സി​​​എ​​​ല്‍) നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു ദ്വി​​​ദി​​​ന ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തി​​​യ​​​ത്.


കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​നി​​​ന്നു​​​മാ​​​യി 16നും 24​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള 13 വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണു പ​​​രി​​​ശീ​​​ല​​​ന ക​​​ള​​​രി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. കോ​​​ല്‍ക്ക​​​ത്ത​​​യി​​​ല്‍നി​​​ന്നും ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍നി​​​ന്നും ര​​​ണ്ടു​​​പേ​​​ര്‍ വീ​​​ത​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.