എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: ലോഗോ പ്രകാശനം ചെയ്തു
Wednesday, September 3, 2025 2:05 AM IST
കൊച്ചി: ഡല്‍ഹി ആസ്ഥാനമായ എല്‍കെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ പ്രഖ്യാപിച്ചു. ഔദ്യോഗിക ലോഗോപ്രകാശനം കൊച്ചിയില്‍ നടന്നു.
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും എല്‍കെ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാനുമായ സംവിധായകൻ കമല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ലോഗോ പ്രകാശനം ചെയ്തു.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍, ചലച്ചിത്രതാരങ്ങളായ സിദ്ധാര്‍ഥ് ശിവ, രാജീവ് രംഗന്, ആശ അരവിന്ദ്, അനുമോള്‍, ഫെസ്റ്റിവല്‍ കോ -ഓര്‍ഡിനേറ്റര്‍ അശ്വതി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയിലെ യുവ ചലച്ചിത്ര സംവിധായകര്‍ക്കു ദേശീയവും അന്തര്‍ദേശീയവുമായ സിനിമകളെ അടുത്തറിയുവാനും സിനിമാമേഖലയിലേക്ക് കടന്നുവരുന്നവരുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലത്തിലേക്ക് അവരെ ഉയര്‍ത്തുന്നതിനാവശ്യമായ സാഹചര്യം ഒരുക്കുകയാണ് എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍.
എട്ടുമുതല്‍ ഫെസ്റ്റിവലിലേക്കുള്ള എന്‍ട്രികള്‍ സ്വീകരിക്കും. അഞ്ചു മുതല്‍ 30 മിനിറ്റ് വരെയുള്ള ഹ്രസ്വചിത്രങ്ങള്‍ അയയ്ക്കാം. ഹ്രസ്വചിത്രങ്ങള്‍ www.lkfilmfestival.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണു സമർപ്പിക്കേണ്ടത്. രണ്ടാമത് എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2026 ഏപ്രിലില്‍ കൊച്ചിയില്‍ നടക്കും.