പോലീസുകാരെ പിരിച്ചുവിടണം: രമേശ് ചെന്നിത്തല
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: തൃശൂർ ചൊവ്വന്നൂർ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ രണ്ടുവർഷം മുന്പ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ അതിക്രൂരമായി മർദിച്ച ഉദ്യോഗസ്ഥരെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടനടി സർവീസിൽനിന്നു പിരിച്ചു വിടണമെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇത്തരം നരാധമന്മാരെ പോലീസ് സേനയിൽ വച്ചുപൊറുപ്പിക്കരുത്. അവരെ പുറത്താക്കാത്തപക്ഷം അവർക്ക് അധികം താമസിയാതെ കണക്കു പറയേണ്ടിവരുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.