കേരളത്തിൽ നിക്ഷേപം കൂട്ടി ഡിഎസ്എം ഫിര്‍മെനിക്
Thursday, September 4, 2025 12:53 AM IST
കൊച്ചി: പോഷകാഹാരം, ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളിലെ മുൻനിര നിർമാതാക്കളായ ഡിഎസ്എം ഫിര്‍മെനിക് പ്രാദേശികമായ ഉത്പാദനം വർധിപ്പിക്കുന്നതിന് കേരളത്തിൽ നിക്ഷേപം വർധിപ്പിച്ചു.
പുതുതായി വികസിപ്പിച്ച തുറവൂരിലെ സീസണിംഗ് പ്ലാന്റ് ഉൾപ്പെടെ 70 ദശലക്ഷം യൂറോയുടെ നിക്ഷേപം കമ്പനി നടത്തും. ഇതുവഴി 150 പുതിയ പ്രാദേശിക തൊഴിലവസരങ്ങളും സൃഷ്ടിക്കും.
പൂര്‍ണമായും പുനരുപയോഗ വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പ്ലാന്റ് ജലസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കും. ഗുജറാത്തില്‍ അതിനൂതന ഗ്രീന്‍ഫീല്‍ഡ് ടേസ്റ്റ് നിര്‍മാണ പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനവും കമ്പനി പ്രഖ്യാപിച്ചു.