റെഡ്ബസിന് ബുക്കിംഗില്‍ വളര്‍ച്ച
Thursday, September 4, 2025 12:41 AM IST
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ റെഡ്ബസ് കേരളത്തിലെ ഓണം യാത്രാ ബുക്കിംഗുകളില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 40 ശതമാനത്തിന്റെ അധിക വാര്‍ഷിക വളര്‍ച്ച നേടി.
മൊത്തം ബുക്കിംഗുകളുടെ നാലില്‍ മൂന്ന് ഭാഗത്തോളം ടയര്‍ 3 നഗരങ്ങളില്നിന്നാണെന്നും അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ബുക്കിംഗ് നടന്നത് എറണാകുളം-ബംഗളൂരു, കോഴിക്കോട്-ബംഗളൂരു, തൃശൂര്‍-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു, കണ്ണൂര്‍ -ബംഗളൂരു റൂട്ടുകളിലാണെന്നും അധികൃതര്‍ പറഞ്ഞു.