രജതജൂബിലി നിറവിൽ സില്‍വര്‍ സ്റ്റോം
Monday, September 1, 2025 11:31 PM IST
കൊച്ചി: അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം അമ്യൂസ്മെന്റ് പാര്‍ക്ക് രജതജൂബിലി നിറവില്‍. സഞ്ചാരികളെ ആകാശയാത്രകൊണ്ട് അതിശയിപ്പിക്കാന്‍ കേബിള്‍ കാര്‍ ഉള്‍പ്പെടെ പുതിയ 25 റൈഡുകള്ക്കൂടി ജൂബിലിവർഷത്തിൽ ആരംഭിക്കും.
പാര്‍ക്ക് വിപുലീകരണത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കേബിള്‍ കാര്‍ നവംബറിൽ സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍ അറിയിച്ചു. പൂര്‍ണമായും ഗ്ലാസില്‍ നിര്‍മിച്ച കേബിള്‍ കാറില്‍ ഒരു ദിവസം 5,000 പേര്‍ക്കു വരെ കാഴ്ചകൾ ആസ്വദിക്കാനാകും.
25 പുതിയ റൈഡുകളില്‍ 8 ഹൈ ത്രില്ലിംഗ് വാട്ടര്‍ റൈഡുകളും ഏഴ് അഡ്വഞ്ചര്‍ അമ്യൂസ്മെന്റ് റൈഡുകളും ഒന്നിച്ചവതരിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ പാര്‍ക്കാകും സില്‍വര്‍ സ്റ്റോം എന്നും അദ്ദേഹം അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് ആറ് പുതിയ ഫാമിലി റൈഡുകൾ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി സില്‍വര്‍ സ്റ്റോം ആൻഡ് സ്നോ സ്റ്റോം കോംബോ ഓഫര്‍ എടുക്കുന്നവര്‍ക്ക് സൗജന്യ ഓണസദ്യ ഉണ്ടാകും. ഡിസ്കൗണ്ട് ഓഫറുകളുമുണ്ട്. ഫോൺ: 94477 75444, 94476 03344.
കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജൂബിലി ആഘോഷം എ.ഐ. ഷാലിമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചെയര്മാന് അബ്ദുള്‍ ജലീല്‍, സ്വതന്ത്ര ഡയറക്ടര്‍ സി. അരവിന്ദാക്ഷന്, പാര്‍ട്ണര്‍ സിറാജ് വലിയവീട്ടില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇ. കെ. ഷാജിത് എന്നിവര്‍ പങ്കെടുത്തു.