ബിസ്മി കണക്ടില്‍ ‘നല്ലോണം പൊന്നോണം’
Monday, September 1, 2025 11:31 PM IST
കൊച്ചി: മുൻനിര റീട്ടെയില്‍ ഗ്രൂപ്പായ ബിസ്മി കണക്ടില്‍ കേരളത്തിലെ ഏറ്റവും വലിയ ഓണസമ്മാനങ്ങളുമായി ‘നല്ലോണം പൊന്നോണം’. അജ്മല്‍ ബിസ്മിയില്‍നിന്നു പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബംപര്‍ സമ്മാനമായി 100 പവന് സ്വര്‍ണവും 20 കോടി രൂപയുടെ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഓരോ പര്‍ച്ചേസിനൊപ്പവും സമ്മാനങ്ങൾ ലഭിക്കും. കൂടാതെ കാര്‍, ബൈക്ക്, ഹോം അപ്ലയന്‍സ് തുടങ്ങി മറ്റനവധി സമ്മാനങ്ങളും. എല്ലാ ആഴ്ചയിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നേടാനുള്ള സുവര്‍ണാവസരവും ബിസ്മി കണക്ടില്‍ ഒരുക്കിയിട്ടുണ്ട്.
ഗൃഹോപകരണങ്ങള്‍ക്ക് ഈസി ഇഎംഐ സൗകര്യങ്ങള്‍ക്കൊപ്പം അധിക വാറന്റിയും അജ്മല്‍ ബിസ്മി നല്‍കുന്നുണ്ട്. ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്സി ഫിനാന്‍സ് പര്‍ച്ചേസുകളില്‍ ഒരു ഫ്രീ ഇഎംഐ സ്വന്തമാക്കാം.
ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ കാര്‍ഡ് പര്‍ച്ചേസുകളില്‍ 26,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് കാഷ് ബാക്കും ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ഗൃഹോപകരണങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഫിനാന്‍സും യുപിഐ പേമെന്റ് വഴിയും അധിക കാഷ്ബാക്ക് നേടാം.
ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും മികച്ച ഹോം അപ്ലയന്‍സുകള്‍ക്ക് അതിശയകരമായ വിലക്കുറവും ഈസി ഇഎംഐ സൗകര്യങ്ങളും ബിസ്മിയിലുണ്ട്. ഈ ഓഫറുകള്‍ ബിസ്മി കണക്ടിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.