ചാവക്കാട് പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം ആരംഭിച്ചു
Monday, September 1, 2025 11:31 PM IST
കോഴിക്കോട്: ചാവക്കാട് മൈജിയുടെ പുതിയ ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം സിനിമാതാരം ആന്റണി വര്‍ഗീസ് (പെപ്പെ) നിര്‍വഹിച്ചു. ചാവക്കാട് ബൈപാസ് റോഡില്‍ എ.കെ. ആര്‍ക്കേഡിലാണ് ഷോറൂം.
നിലവിലുള്ള മൈജി ഷോറൂമിന് പുറമേയാണു മൈജി ഫ്യൂച്ചര്‍ ഷോറൂം ചാവക്കാട് ആരംഭിച്ചിരിക്കുന്നത്. ഹൈടെക് നിലവാരത്തിലുള്ള ഗാഡ്ജറ്റുകളും അപ്ലയന്‍സസുകളും ചാവക്കാടിന് സമ്മാനിക്കുവാന്വേണ്ടിയാണ് ഫ്യൂച്ചര്‍ ഷോറൂം തുറന്നിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.
ചാവക്കാട് മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനത്തിനൊപ്പം മൈജി ഓണം മാസ് ഓണം സീസണ്-3 യുടെ നാലാമത്തെ നറുക്കെടുപ്പും നടന്നു. ബിജേഷ് (ബ്രാഞ്ച്- ഓട്ടുപാറ ഫ്യൂച്ചര്‍), പ്രഭാഷ് (ബ്രാഞ്ച് - വെഞ്ഞാറമൂട് ഫ്യൂച്ചര്‍) എന്നിവര്‍ക്ക് കാറുകളും പ്രിയ (ബ്രാഞ്ച്-പനവിള ഫ്യൂച്ചര്‍), ആര്. ശ്രീജ (ബ്രാഞ്ച്- വെഞ്ഞാറമൂട് ഫ്യൂച്ചര്‍) എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും വേണുധരന്‍ (ബ്രാഞ്ച്- അടിമാലി മൈജി) വിദേശയാത്ര അവസരവും എന്‍.ആര്. മഹേഷ് (ബ്രാഞ്ച്- ബത്തേരി ഫ്യൂച്ചര്‍), ശ്രീനിവാസന് (ബ്രാഞ്ച്- ചാവക്കാട് മൈജി) എന്നിവര്‍ക്ക് സ്കൂട്ടറും ലഭിച്ചു. ഫോണ്‍: 9249 001 001.