തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന് 2025 ലെ ​​​ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ​​​ന്ത്ര​​​ണ്ട് ഐ​​​ടി തൊ​​​ഴി​​​ൽ​​​ദാ​​​താ​​​ക്ക​​​ളി​​​ൽ ഒ​​​ന്നാ​​​യി ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേറി​​​നെ ടൈം ​​​മാ​​​സി​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഓ​​​ഗ​​​സ്റ്റ് 26ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഗൂ​​​ഗി​​​ൾ, മൈ​​​ക്രോ​​​സോ​​​ഫ്റ്റ്, എ​​​സ്എ​​​പി (സാ​​​പ്) തു​​​ട​​​ങ്ങി​​​യ ആ​​​ഗോ​​​ള ഭീ​​​മ​​​ൻ​​​മാ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​ണ് ഐ​​​ബി​​​എ​​​സി​​​നെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.


ടൈം ​​​മാ​​​ഗ​​​സി​​​ൻ പു​​​റ​​​ത്തു വി​​​ട്ട പ​​​ട്ടി​​​ക​​​യി​​​ലെ ആ​​​ദ്യ പ​​​ന്ത്ര​​​ണ്ടി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന ഏ​​​ക ഐ​​​ടി ക​​​ന്പ​​​നി​​​യാ​​​ണ് ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ 1997ൽ ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേറി​​​ന് ഇ​​​ന്ന് ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മാ​​​യി 17 ഓ​​​ഫീ​​​സു​​​ക​​​ളി​​​ലാ​​​യി 5,000ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ട്.