കുതിപ്പ് തുടർന്ന് പൊന്ന് , പവന് 77,640 രൂപ
Tuesday, September 2, 2025 1:23 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ തുടരുന്നു. ഇന്നലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,970 രൂപയായി. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിപണി നല്കുന്ന സൂചന.