പുതിയ റാഡോ വാച്ചുകള്‍ പുറത്തിറക്കി
Friday, September 5, 2025 2:13 AM IST
കൊച്ചി: സ്വിസ് ആഡംബര വാച്ച് നിര്‍മാതാക്കളായ റാഡോ ഉത്സവസീസണ്‍ പ്രമാണിച്ച് സോഫിസ്റ്റിക്കേറ്റഡ് ടൈംപീസുകളായ റാഡോ ക്യാപ്റ്റന്‍ കുക്ക് ഹൈടെക് സെറാമിക് ക്രോണോഗ്രാഫ്, റാഡോ സെന്‍ട്രിക്സ് ഡയമണ്ട്സ് എന്നിങ്ങനെ രണ്ട് ആഡംബര വാച്ചുകള്‍ പുറത്തിറക്കി. ആഗോള ഐക്കണുകളായ ഹൃഥ്വിക് റോഷനും കത്രീന കൈഫും ഒന്നിച്ചാണ് ദ ടൈം ഈസ് നൗ കാമ്പയിനിലൂടെ റാഡോയുടെ പുതിയ വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്.
ബെസെലിനു ചുറ്റും 60 ഫുള്കട്ട് ടോപ്പ് വെസ്സെല്ട്ടണ് വജ്രങ്ങളും തിളങ്ങുന്ന തവിട്ടുനിറത്തിലുള്ള മദര്‍ ഓഫ് പേള്‍ ഡയലില്‍ 11 വജ്രങ്ങളും കൊണ്ടാണ് റാഡോ സെന്‍ട്രിക്സ് ഡയമണ്ട് വാച്ച് നിര്‍മിച്ചിരിക്കുന്നത്.
ഭാരം കുറഞ്ഞതും സ്ക്രാച്ച് റസിസ്റ്റന്റും മാറ്റ് ബ്ലാക്ക് പോളിഷ് ചെയ്ത ഹൈടെക് സെറാമിക് ബ്രേസ്ലെറ്റിലാണ് റാഡോ ക്യാപ്റ്റന്‍ കുക്ക് ഹൈടെക് സെറാമിക് ക്രോണോഗ്രാഫ് വാച്ച് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ റാഡോ ഓട്ടോമാറ്റിക് കാലിബ്രെ ആര് 801 ക്രോണോഗ്രാഫ് വാച്ചിന് മികച്ച കൃത്യതയും ഉറപ്പാക്കുന്നു.