ശുഭ് ഓണം ഇന്‍ഷ്വറന്‍സ് പോളിസി
Friday, September 5, 2025 2:18 AM IST
തിരുവനന്തപുരം: മുന്‍നിര ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ഉപഭോക്താക്കള്‍ക്ക് എല്ലാ വര്‍ഷവും ഓണക്കാലത്ത് ഓണം പേഔട്ട് നല്കുന്ന ശുഭ് ഓണം ഇന്‍ഷ്വറന്‍സ് പോളിസി വിപണിയില്‍ അവതരിപ്പിച്ചു.
ഈ പോളിസി പ്രവാസികളായ മലയാളികള്‍ക്ക് നാട്ടിലെ മാതാപിതാക്കള്‍ക്ക് വേണ്ട ആരോഗ്യ, ക്ഷേമ പരിചരണം ഉറപ്പാക്കാന്‍ സഹായിക്കുമെന്നു ടാറ്റ എഐഎ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് ദേവ് പറഞ്ഞു.