സ്കേറ്റിംഗ് താരം അബ്നയ്ക്ക് മുത്തൂറ്റിന്റെ സഹായം
Thursday, September 4, 2025 12:41 AM IST
കൊച്ചി: അടുത്തവര്‍ഷം ചൈനയില്‍ നടക്കുന്ന ആഗോള സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എ.എ. അബ്നയ്ക്ക് സ്പോണ്‍സര്‍ഷിപ്പുമായി മുത്തൂറ്റ് ഫിനാന്‍സ്.
എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് സ്പോണ്‍സര്‍ഷിപ്പ് തുകയായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
സ്കേറ്റിംഗ് ഉപകരണങ്ങള്‍, കോച്ചിംഗ്, ട്രെയിനിംഗ് ഫീസ്, പരിശീനകേന്ദ്രത്തിലെ താമസം, ഭക്ഷണം, ചൈനയിലേക്കുള്ള യാത്ര, രജിസ്ട്രേഷന് തുടങ്ങിയവയ്ക്കാണു തുക കൈമാറിയത്. മുത്തൂറ്റ് നല്കിയ പിന്തുണയും സഹായവുമാണ് സ്കേറ്റിംഗിലെ തന്റെ സ്വപ്നങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ സഹായിച്ചതെന്ന് അബ്ന പറഞ്ഞു.
രാജ്യത്തിനുവേണ്ടി മെഡല്‍ നേടാനാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അബ്ന പറഞ്ഞു. ആഗോള സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാലിനങ്ങളിലാണ് അബ്ന മത്സരിക്കുന്നത്.