ബാങ്ക് ഓഫ് ബറോഡയ്ക്ക് മൂന്നു ശാഖകൾക്കൂടി
Thursday, September 4, 2025 12:41 AM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡ കേരളത്തില്‍ മൂന്നു പുതിയ ശാഖകള്ക്കൂടി തുറന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ എന്നിവിടങ്ങളിലാണു പുതിയ ശാഖകള്‍.
പുതിയ ശാഖകളുടെ ഉദ്ഘാടനച്ചടങ്ങില്‍ ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുതലിയാര്‍, ജനറല്‍ മാനേജരും എറണാകുളം സോണല്‍ ഹെഡുമായ ഡി. പ്രജിത് കുമാര്‍, റീജണല്‍ തലവന്മാര്, സാമൂഹിക നേതാക്കള്‍, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ പങ്കെടുത്തു.
സോണിലെ ജീവനക്കാരുടെ പരിശീലന ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് ബറോഡ അക്കാദമിയും ഉദ്ഘാടനം ചെയ്തു.
ഈ പുതിയ ശാഖകളിലൂടെ കേരളത്തിലെ ബാങ്കിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും അതുവഴി ഈ മേഖലയിലെ ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുതലിയാര്‍ പറഞ്ഞു. ബാങ്കിന് ഇപ്പോള്‍ കേരളത്തില്‍ ആകെ 245 ശാഖകളാണുള്ളത്.