സപ്ലൈകോയില്‍ ഇന്ന് പ്രത്യേക വിലക്കുറവ്
Thursday, September 4, 2025 12:41 AM IST
കൊച്ചി: സപ്ലൈകോയില്‍ ഉത്രാടദിനമായ ഇന്നു പ്രത്യേക വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങള്‍ക്ക് പത്തു ശതമാനംവരെ വിലക്കുറവില്‍ ലഭിക്കും. നിലവില്‍ നല്കുന്ന വിലക്കുറവിനു പുറമെയാണിത്.
സപ്ലൈകോ ഓണച്ചന്തകള്‍ക്കു പുറമെ മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും.