തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കാ​​​രു​​​ണ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക്കും കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് പ​​​ദ്ധ​​​തി​​​ക്കു​​​മാ​​​യി 124.63 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്. 75.66 കോ​​​ടി രൂ​​​പ കാ​​​രു​​​ണ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക്കും 49.3 കോ​​​ടി രൂ​​​പ കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് പ​​​ദ്ധ​​​തി​​​ക്കു​​​മാ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

കാ​​​രു​​​ണ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പ് ചു​​​മ​​​ത​​​ല​​​യു​​​ള്ള സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത്ത് ഏ​​​ജ​​​ൻ​​​സി​​​യി​​​ലൂ​​​ടെ ഈ ​​​തു​​​ക സൗ​​​ജ​​​ന്യ ചി​​​ക​​​ത്സ ന​​​ൽ​​​കി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്തു. സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത്ത് ഏ​​​ജ​​​ൻ​​​സി​​​യി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് പ​​​ദ്ധ​​​തി​​​ക്കാ​​​യി ലോ​​​ട്ട​​​റി വ​​​കു​​​പ്പ് മു​​​ഖേ​​​ന​​​യാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഈ ​​​തു​​​ക പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​വും രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യ​​​തി​​​നു​​​ള്ള ആ​​​രോ​​​ഗ്യ മ​​​ന്ഥ​​​ൻ പു​​​ര​​​സ്കാ​​​രം കേ​​​ര​​​ള​​​ത്തി​​​നാ​​​ണ് ല​​​ഭി​​​ച്ച​​​ത്. അ​​​ഞ്ചു വ​​​ർ​​​ഷം കൊ​​​ണ്ട് 25.17 ല​​​ക്ഷം പേ​​​ർ​​​ക്ക് ആ​​​കെ 7,708 കോ​​​ടി​​​യു​​​ടെ സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ​​​യാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്. കാ​​​സ്പ് വ​​​ഴി 24.06 ല​​​ക്ഷം പേ​​​ർ​​​ക്ക് 7,163 കോ​​​ടി​​​യു​​​ടെ സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ​​​യും കാ​​​രു​​​ണ്യ ബ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് വ​​​ഴി 64,075 പേ​​​ർ​​​ക്ക് 544 കോ​​​ടി​​​യു​​​ടെ സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ​​​യും ന​​​ൽ​​​കി.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത്ത് ഏ​​​ജ​​​ൻ​​​സി വ​​​ഴി​​​യാ​​​ണ് കാ​​​സ്പ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ 43.07 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ കാ​​​സ്പി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. നി​​​ല​​​വി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ർ​​​എ​​​സ്ബി​​​വൈ, ചി​​​സ്, ചി​​​സ് പ്ല​​​സ് എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ൾ സം​​​യോ​​​ജി​​​പ്പി​​​ച്ചാ​​​ണ് കാ​​​സ്പ് അ​​​ഥ​​​വാ കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.


ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ന് ഒ​​​രു വ​​​ർ​​​ഷം പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചി​​​കി​​​ൽ​​​സാ ആ​​​നു​​​കൂ​​​ല്യ​​​മാ​​​ണ് കാ​​​സ്പ് പ​​​ദ്ധ​​​തി വ​​​ഴി ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്. പൊ​​​തു, സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്ന് എം​​​പാ​​​ന​​​ൽ ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള 591 ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ വ​​​ഴി സം​​​സ്ഥാ​​​ന​​​ത്ത് പ​​​ദ്ധ​​​തി സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി വ​​​രു​​​ന്നു. പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​രോ​​​ഗ്യ ആ​​​നു​​​കൂ​​​ല്യ പാ​​​ക്കേ​​​ജ് പ്ര​​​കാ​​​രം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ചി​​​കി​​​ത്സാ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണു ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ അ​​​ല്ലാ​​​ത്ത​​​തും മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ളതുമായ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​റ്റ ത​​​വ​​​ണ​​​ത്തേ​​​ക്ക് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട്. വൃ​​​ക്ക സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ൾ​​​ക്ക് മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​കും.

പ​​​ദ്ധ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കും പ​​​രാ​​​തി​​​ക​​​ൾ​​​ക്കും ദി​​​ശ ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​ർ (1056/104), സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത്ത് ഏ​​​ജ​​​ൻ​​​സി ജി​​​ല്ലാ/​​​സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ ബ​​​ന്ധ​​​പ്പെ​​​ടാം.