പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ഓണം ലേറ്റ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ
Tuesday, September 2, 2025 10:30 PM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് രാത്രി വൈകിയും ഷോപ്പിംഗ് നടത്താനുള്ള സൗകര്യവുമായി പിട്ടാപ്പിള്ളിൽ ഏജൻസീസ്. കേരളത്തിലെ 84 ഷോറൂമുകളിലും തിരുവോണനാൾ വരെ ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യം ഉണ്ടാകും.
ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ്, ഡിജിറ്റൽ ഗാഡ്ജറ്റ് തുടങ്ങിയ ഉത്പന്നങ്ങൾ മികച്ച ഓഫറുകളോടും ലളിതമായ തവണവ്യവസ്ഥയിലും വാങ്ങാനുള്ള സൗകര്യം പിട്ടാപ്പിള്ളിൽ ഏജൻസീസ് ഒരുക്കിയിട്ടുണ്ട്. റിയൽ ഓണം ഓഫറിന്റെ ഭാഗമായി തിരുവോണനാൾ വരെ ദിവസവും ഒരു ഭാഗ്യശാലിക്ക് ബിൽ തുക പൂർണമായി തിരികെ നൽകും.
ഏറെ പ്രത്യേകതകളുള്ള 2025 വർഷത്തിൽ ഓണം ഓഫറിന്റെ ഭാഗമായി 2025 വിജയികളെയാണു തെരഞ്ഞെടുക്കുന്നത്. ഗൃഹോപകരണങ്ങൾ, സ്വർണനാണയങ്ങൾ, റിസോർട്ട് വെക്കേഷനുകൾ, ഗിഫ്റ്റ് വൗച്ചർ തുടങ്ങിയവയാണു വിജയികൾക്കു സമ്മാനം.
ഓണത്തോടനുബന്ധിച്ച് ഉത്പന്നങ്ങള്‍ക്കു സ്പെഷല്‍ പ്രൈസ്, കോംബോ, കാഷ് ബാക്ക്, ഫിനാന്‍സ് ഓഫറുകള്‍, അധിക വാറന്റി സൗകര്യം എന്നിവ പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്.