കുടുംബശ്രീ-സൊമാറ്റോ കൈകോർക്കുന്നു
Tuesday, September 2, 2025 10:30 PM IST
കൊച്ചി: കേരള സർക്കാരിന്റെ മുൻനിര ദാരിദ്ര്യനിർമാർജന, സ്ത്രീശക്തീകരണ പദ്ധതിയായ കുടുംബശ്രീ ഭക്ഷ്യ ഓർഡറിംഗ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുമായി സഹകരിക്കും.
താങ്ങാനാകുന്ന വിലയ്ക്കു പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പുന്നതിനു ലക്ഷ്യമിട്ടുള്ള കുടുംബശ്രീ റസ്റ്ററന്റ് ഔട്ട്ലറ്റുകളുടെ സേവനം സൊമാറ്റോ വഴി ഇനി ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.