തി​​രു​​വോ​​ണ​​ദി​​ന​​ത്തി​​ല്‍ കേ​​ര​​ള ക്രി​​ക്ക​​റ്റി​​നു സെ​​മി​​യോ​​ണം... കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗ് (കെ​​സി​​എ​​ല്‍) ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ത്തി​​ന്‍റെ ര​​ണ്ടാം എ​​ഡി​​ഷ​​ന്‍ സെ​​മി ഫൈ​​ന​​ല്‍ പോ​​രാ​​ട്ട​​ങ്ങ​​ള്‍ ഇ​​ന്നു ന​​ട​​ക്കും. ലീ​​ഗ് റൗ​​ണ്ടി​​ല്‍ ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന മ​​ത്സ​​രം ജ​​യി​​ച്ച്, നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഏ​​രീ​​സ് കൊ​​ല്ലം സെ​​യ്‌ലേ​​ഴ്‌​​സ് ഇ​​ന്ന​​ലെ സെ​​മി ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി.

എ​​ന്നാ​​ല്‍, ഇ​​ന്ന​​ലെ ന​​ട​​ന്ന അ​​വ​​സാ​​ന ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ല്‍ കാ​​ലി​​ക്ക​​ട്ട് ഗ്ലോ​​ബ്സ്റ്റാ​​ഴ്‌​​സും തൃ​​ശൂ​​ര്‍ ടൈ​​റ്റ​​ന്‍​സും ഏ​​റ്റു​​മു​​ട്ടി​​യ​​തോ​​ടെ​​യാ​​ണ് സെ​​മി ചി​​ത്രം പൂ​​ര്‍​ണ​​മാ​​യ​​ത്. ആ​​ല​​പ്പി റി​​പ്പി​​ള്‍​സി​​നെ ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ല്‍ നാ​​ലു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി കൊ​​ല്ലം സെ​​യ്‌ലേ​​ഴ്‌​​സ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ മൂ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. നെ​​റ്റ് റ​​ണ്‍​റേ​​റ്റ് (+0.441) പ്ല​​സ് ആ​​യ​​താ​​ണ് ഏ​​രീ​​സ് കൊ​​ല്ല​​ത്തി​​നു മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​ന്‍ സ​​ഹാ​​യ​​ക​​മാ​​യ​​ത്.

കൊ​​ല്ലം x തൃശൂർ

ഇ​​ന്നു ന​​ട​​ക്കു​​ന്ന ആ​​ദ്യ സെ​​മി​​യി​​ല്‍ കൊ​​ല്ലം സെ​​യ്‌​ലേ​​ഴ്‌​​സ് തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നെ നേ​​രി​​ടും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നാ​​ണ് ഈ ​​പോ​​രാ​​ട്ടം. ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്സി​നെ തോ​ൽ​പ്പി​ച്ച് തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് ര​ണ്ടാം സ്ഥാ​നം ഉ​റ​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് സെ​മി ചി​ത്രം പൂ​ർ​ണ​മാ​യ​ത്. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ ത​മ്മി​ലാ​ണ് ഒ​ന്നാം സെ​മി. 10 മ​ത്സ​ര​ങ്ങ​ളി​ൽ ആ​റ് ജ​യം നേ​ടി​യാ​ണ് തൃ​ശൂ​രി​ന്‍റെ സെ​മി​യി​ലേ​ക്കു​ള്ള മു​ന്നേ​റ്റം. കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നു ശേ​ഷം ലീ​ഗ് റൗ​ണ്ടി​ൽ ഏ​റ്റ​വും ജ​യം നേ​ടി​യ​തും തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് ആ​ണ്.

ലീ​​ഗ് റൗ​​ണ്ടി​​ലെ 10 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ച് ജ​​യം, അ​​ഞ്ച് തോ​​ല്‍​വി എ​​ന്ന പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ 10 പോ​​യി​​ന്‍റാ​​ണ് കൊ​​ല്ലം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. നെ​​റ്റ് റ​​ണ്‍​റേ​​റ്റ് +0.441.

2024ല്‍ ​​ന​​ട​​ന്ന പ്ര​​ഥ​​മ കെ​​സി​​എ​​ല്‍ ഫൈ​​ന​​ലി​​ല്‍ കാ​​ലി​​ക്ക​​ട്ട് ഗ്ലോ​​ബ്സ്റ്റാ​​ഴ്‌​​സി​​നെ ആ​​റ് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു കൊ​​ല്ലം സെ​​യ്‌​ലേ​​ഴ്‌​​സ് ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്. അ​​ന്ന് 20 ഓ​​വ​​റി​​ല്‍ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 213 റ​​ണ്‍​സ് നേ​​ടി​​യ കാ​​ലി​​ക്ക​​ട്ടി​​നെ, 19.1 ഓ​​വ​​റി​​ല്‍ ആ​​റ് വി​​ക്ക​​റ്റ് കൈ​​യി​​ലി​​രി​​ക്കേ കൊ​​ല്ലം കീ​​ഴ​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം സീ​​സ​​ണി​​ലും ഫൈ​​ന​​ല്‍ എ​​ന്ന​​താ​​ണ് സ​​ച്ചി​​ന്‍ ബേ​​ബി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ഇ​​റ​​ങ്ങു​​ന്ന കൊ​​ല്ല​​ത്തി​​ന്‍റെ ല​​ക്ഷ്യം.

കൊ​​ച്ചി x കാലിക്കട്ട്

2025 സീ​​സ​​ണി​​ല്‍ ലീ​​ഗ് റൗ​​ണ്ടി​​ല്‍ ഏ​​റ്റ​​വും സ്ഥി​​ര​​ത​​യാ​​ര്‍​ന്ന പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്‌​​സും കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്സും ത​​മ്മി​​ലാ​​ണ് ര​​ണ്ടാം സെ​​മി. രാ​​ത്രി 6.45നാ​​ണ് ഫൈ​​ന​​ലി​​ലെ ര​​ണ്ടാ​​മ​​ത്തെ ടീം ​​ഏ​​തെ​​ന്നു നി​​ര്‍​ണ​​യി​​ക്കു​​ന്ന ഈ ​​പോ​​രാ​​ട്ടം.


2025 സീ​​സ​​ണ്‍ ലേ​​ല​​ത്തി​​ല്‍ കേ​​ര​​ള സൂ​​പ്പ​​ര്‍ താ​​ര​​മാ​​യ സ​​ഞ്ജു സാം​​സ​​ണി​​നെ 26.80 ല​​ക്ഷം രൂ​​പ​​യ്ക്കു സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ള്‍ മു​​ത​​ല്‍ കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്‌​​സ് വാ​​ര്‍​ത്ത​​ക​​ളി​​ല്‍ നി​​റ​​ഞ്ഞി​​രു​​ന്നു. ആ ​​നി​​ശ്ച​​യ​​ദാ​​ര്‍​ഢ്യം ലീ​​ഗ് റൗ​​ണ്ടി​​ലെ മ​​ത്സ​​ര​​ങ്ങ​​ളി​​ലും കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്‌​​സ് പ്ര​​ക​​ടി​​പ്പി​​ച്ച​​പ്പോ​​ള്‍ ലീ​​ഗ് ചാ​​മ്പ്യ​​ന്മാ​​രാ​​യി അ​​വ​​ര്‍ സെ​​മി​​യി​​ലെ​​ത്തി. ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ കൊ​​ച്ചി, 10 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ര​​ണ്ട് തോ​​ല്‍​വി മാ​​ത്ര​​മാ​​ണ് വ​​ഴ​​ങ്ങി​​യ​​ത്. എ​​ട്ട് ജ​​യ​​​​ത്തി​​ലൂ​​ടെ 16 പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗ് ടേ​​ബി​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ആ​​ദ്യ റൗ​​ണ്ട് ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ തൃ​​ശൂ​​ര്‍ ടൈ​​റ്റ​​ന്‍​സി​​നോ​​ടും (5 വി​​ക്ക​​റ്റി​​ന്) കാ​​ലി​​ക്ക​​ട്ട് ഗ്ലോ​​ബ്സ്റ്റാ​​ഴ്‌​​സി​​നോ​​ടും (33 റ​​ണ്‍​സ്) മാ​​ത്ര​​മാ​​ണ് കൊ​​ച്ചി​​ തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​ത്.

ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടി​ൽ​നി​ന്ന് നാ​ലി​ലേ​ക്കു പ​തി​ച്ചു. അ​ഞ്ച് ജ​യം, അ​ഞ്ച് തോ​ൽ​വി എ​ന്നി​ങ്ങ​നെ 10 പോ​യി​ന്‍റാ​ണ് കാ​ലി​ക്ക​ട്ടി​ന്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലാ​ണ് കാ​ലി​ക്ക​ട്ട് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

തൃ​ശൂ​ര്‍ ജ​യം

കാ​ര്യ​വ​ട്ടം: കെ​സി​എ​ല്‍ സീ​സ​ണ്‍ 2025ലെ ​അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്‌​സി​നെ തോ​ല്‍​പ്പി​ച്ചു. നാ​ല് വി​ക്ക​റ്റി​നാ​ണ് തൃ​ശൂ​രി​ന്‍റെ ജ​യം. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും തൃ​ശൂ​ര്‍ ഫി​നി​ഷ് ചെ​യ്തു. സ്‌​കോ​ര്‍: കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്‌​സ് 20 ഓ​വ​റി​ല്‍ 165/9. തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് 18.1 ഓ​വ​റി​ല്‍ 169/6. തൃ​ശൂ​രി​ന്‍റെ അ​ന​ന്ദ് കൃ​ഷ്ണ​നാ​ണ് (34 പ​ന്തി​ല്‍ 60) പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

സെ​​യ്‌​ലേ​​ഴ്‌​​സ് സെ​​മി

കാ​​ര്യ​​വ​​ട്ടം: കെ​​സി​​എ​​ല്‍ ട്വ​​ന്‍റി-20 ര​​ണ്ടാം സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ല്‍ ആ​​ല​​പ്പി റി​​പ്പി​​ള്‍​സി​​നെ കീ​​ഴ​​ട​​ക്കി നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ കൊ​​ല്ലം സെ​​യ്‌‌​ലേ​​ഴ്‌​​സ് സെ​​മി ഫൈ​​ന​​ല്‍ ബെ​​ര്‍​ത്ത് സ്വ​​ന്ത​​മാ​​ക്കി. നാ​​ലു വി​​ക്ക​​റ്റി​​നാ​​ണ് കൊ​​ല്ലം സെ​​യ്‌​ലേ​​ഴ്‌​​സി​​ന്‍റെ ജ​​യം. സ്‌​​കോ​​ര്‍: ആ​​ല​​പ്പി റി​​പ്പി​​ള്‍​സ് 20 ഓ​​വ​​റി​​ല്‍ 137/9. ഏ​​രീ​​സ് കൊ​​ല്ലം സെ​​യ്‌ലേ​​ഴ്‌​​സ് 17 ഓ​​വ​​റി​​ല്‍ 139/6.