സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ; കോഴിക്കോട് ഫൈനലിൽ
Tuesday, September 2, 2025 2:22 AM IST
ആലപ്പുഴ: കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 50-ാമത് സബ് ജൂനിയർ കേരള സ്റ്റേറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് 2025 കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പ് ആയ കോഴിക്കോട് ഫൈനലിൽ പ്രവേശിച്ചു.
ആദ്യ സെമിയിൽ കോഴിക്കോട് പെണ്‍കുട്ടികൾ (84-11) സ്കോറിന് മലപ്പുറത്തെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ എറണാകുളം- തൃശൂർ മത്സര വിജയികളെ നേരിടും.
ആണ്‍കുട്ടികളുടെ സെമി ഫൈനലിൽ ആതിഥേയരായ ആലപ്പുഴ- കോട്ടയത്തെ നേരിടുന്പോൾ എറണാകുളം- കോഴിക്കോടുമായി ഏറ്റുമുട്ടും.