ലിവർപൂൾ കരുത്തർ
Tuesday, September 2, 2025 2:22 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ ആഴ്സനലിനെ കീഴടക്കി നിലവിലെ ചാന്പ്യൻമാരായ ലിവർപൂൾ. എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂളിന്റെ ജയം.
ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു. മത്സരം ഗോൾരഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും 83-ാം മിനിറ്റിൽ ഗണ്ണേഴ്സിനെ ഞെട്ടിച്ച് ലിവർപൂൾ വലകുലുക്കി.
മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ക്രിസ്റ്റൽ പാലസ് എതിരാളി ഓസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി.