സിഐഎസ്സിഇ അക്വാറ്റിക് മീറ്റ്: താഷ ടി. തോമസ് വ്യക്തിഗത ചാന്പ്യൻ
Tuesday, September 2, 2025 2:22 AM IST
ബംഗളൂരു: ബംഗളൂരു ദ്രാവിഡ് പദുകോൺ സ്പോർട്സ് സെന്ററിൽ നടന്ന അഖിലേന്ത്യ സിഐഎസ്സിഇ അക്വാറ്റിക് മീറ്റിൽ അണ്ടർ 17 ബട്ടർഫ്ലൈ വിഭാഗത്തിൽ കേരളടീമിനു മികച്ച നേട്ടം.
കേരളത്തെ പ്രതിനിധീകരിച്ച എറണാകുളം വടുതല ഡോൺബോസ്കോ സീനിയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി താഷാ ടി. തോമസ് വ്യക്തിഗത ഇനങ്ങളായ 50 മീറ്റർ ബട്ടർഫ്ലൈ, 100 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ ബട്ടർഫ്ലൈ എന്നീയിനങ്ങളിൽ സ്വർണം നേടി വ്യക്തിഗത ചാന്പ്യനായി. 4x100 മെഡ്ലേ റിലേയിൽ വെങ്കലവും കരസ്ഥമാക്കി. കഴിഞ്ഞ 29-31 തീയതികളിലായിരുന്നു മത്സരം.
ഒക്ടോബറിൽ നടക്കുന്ന സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മത്സരത്തിൽ സിഐഎസ്സിഇ ബോർഡിനെ പ്രതിനിധീകരിച്ച് താഷ പങ്കെടുക്കും.
കൊച്ചി തൊടുകയിൽ തോമസ് ജോർജ്-ജയ്മോൾ തോമസ് ദന്പതികളുടെ മകളാണ് താഷ.