ന്യൂ​​ഡ​​ൽ​​ഹി: വ​​നി​​താ ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ൾ​​ക്ക് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ​​മ്മാ​​ന​​ത്തു​​ക പ്ര​​ഖ്യാ​​പി​​ച്ച് ഐ​​സി​​സി. 4.48 മി​​ല്ല്യ​​ണ്‍ യു​​എ​​സ് ഡോ​​ള​​റാ​​ണ് (39.55 കോ​​ടി ഇ​​ന്ത്യ​​ൻ രൂ​​പ) ജേ​​താ​​ക്ക​​ൾ​​ക്ക് ല​​ഭി​​ക്കു​​ക.

ന്യൂ​​സി​​ല​​ൻ​​ഡ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച 2022 വ​​നി​​ത ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​കെ സ​​മ്മാ​​ന​​ത്തു​​ക 3.5 മി​​ല്യ​​ണ്‍ അ​​മേ​​രി​​ക്ക​​ൻ ഡോ​​ള​​റാ​​യി​​രു​​ന്നു (30.85 കോ​​ടി രൂ​​പ). 297 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ് ഇ​​ത്ത​​വ​​ണ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ലും ശ്രീ​​ല​​ങ്ക​​യി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റ് സെ​​പ്റ്റം​​ബ​​ർ 30നാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

പു​​രു​​ഷന്‍മാ​​രു​​ടെ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് വി​​ജ​​യി​​ച്ച ഓ​​സ്ട്രേ​​ലി​​യയ്​​ക്ക് 2023ൽ ​​നാ​​ല് മി​​ല്യ​​ണ്‍ യു​​എ​​സ് ഡോ​​ള​​റാ​​യി​​രു​​ന്നു (35.2 കോ​​ടി രൂ​​പ) സ​​മ്മാ​​ന​​ത്തു​​ക​​യാ​​യി ല​​ഭി​​ച്ച​​ത്. ഐ​​സി​​സി തി​​ങ്ക​​ളാ​​ഴ്ച പു​​റ​​ത്തി​​റ​​ക്കി​​യ പ്ര​​സ്താ​​വ​​ന​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

റ​​ണ്ണേ​​ഴ്സ​​പ്പാ​​കു​​ന്ന ടീ​​മി​​ന് ഏ​​ക​​ദേ​​ശം 19.77 കോ​​ടി രൂ​​പ​​യും സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന ടീ​​മു​​ക​​ൾ​​ക്ക് 9.89 കോ​​ടി രൂ​​പ​​യും ല​​ഭി​​ക്കും. ഗ്രൂ​​പ്പ് സ്റ്റേ​​ജി​​ൽ ഓ​​രോ മ​​ത്സ​​ര​​ത്തിലും ജ​​യി​​ക്കു​​ന്ന ടീ​​മു​​ക​​ൾ​​ക്ക് 30.29 ല​​ക്ഷം രൂ​​പ​​യും ല​​ഭി​​ക്കും.


വ​​നി​​താ ക്രി​​ക്ക​​റ്റി​​ന്‍റെ വ​​ള​​ർ​​ച്ച​​യി​​ൽ ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​താ​​യും അ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ഈ ​​നീ​​ക്ക​​മെ​​ന്നും ഐ​​സി​​സി പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.

ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന വ​​നി​​താ ലോ​​ക​​ക​​പ്പ് അ​​ഞ്ച് വേ​​ദി​​ക​​ളി​​ലാ​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. സെ​​പ്റ്റം​​ബ​​ർ 30 മു​​ത​​ൽ ന​​വം​​ബ​​ർ ര​​ണ്ടു വ​​രെ ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​ൽ എ​​ട്ട് ടീ​​മു​​ക​​ൾ മ​​ത്സ​​രി​​ക്കും.

ഇ​​ന്ത്യ, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സീ​​ല​​ൻ​​ഡ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ശ്രീ​​ല​​ങ്ക, പാ​​കി​​സ്താ​​ൻ, ബം​​ഗ്ലാ​​ദേ​​ശ്, ഓ​​സ്ട്രേ​​ലി​​യ ടീ​​മു​​ക​​ളാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

ഒ​​ക്ടോ​​ബ​​ർ 29, 30 തീയ​​തി​​ക​​ളി​​ൽ സെ​​മി ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും. ന​​വം​​ബ​​ർ ര​​ണ്ടി​​നാ​​ണ് ഫൈ​​ന​​ൽ.