ഇസാക്ക് ലിവർപൂളിലേക്ക്
Tuesday, September 2, 2025 2:22 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് റിക്കാർഡുകൾ പഴങ്കഥയാക്കി ന്യൂകാസിൽ യുണൈറ്റഡിന്റെ സ്വീഡിഷ് സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കി ലിവർപൂൾ.
ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് 125 മില്യണ്‍ പൗണ്ടിനാണ് ലിവർപൂൾ താരത്തെ ആൻഫീൽഡിൽ എത്തിച്ചത്. എൻസോ ഫെർണാണ്ടസിനായി ചെൽസി മുന്‍പ് സ്ഥാപിച്ച റിക്കാർഡാണ് ഈ കൈമാറ്റത്തിലൂടെ തകർന്നത്.