ഏഷ്യാകപ്പ്: ഇന്ത്യക്ക് തകർപ്പൻ ജയം
Tuesday, September 2, 2025 2:22 AM IST
രാജ്ഗിർ (ബീഹാർ): ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. കസാക്കിസ്ഥാനെതിരായ മത്സരത്തിൽ 15-0 സ്കോറിനായിരുന്നു ഇന്ത്യൻ ജയം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ അഭിഷേകിലൂടെ ഇന്ത്യ ആദ്യ ഗോൾ കണ്ടെത്തി.
ആദ്യ പകുതിയിൽ 7-0ന്റെ ലീഡ് നേടി രണ്ടാം പകുതിയിലും ഇന്ത്യ ആവേശപ്പോരാട്ടം കാഴ്ചവച്ചു. കസാക്കിസ്ഥാന്‍ ഒരു അവസരവും നൽകാതെ മത്സരത്തിൽ ഇന്ത്യ പൂർണ ആധിപത്യം പുലർത്തി. മത്സരത്തിന്റെ അവസാന നിമിഷം അഭിഷേകിന്റെ ഗോളിലൂടെ തന്നെ ഇന്ത്യ സ്കോറിംഗ് അവസാനിപ്പിച്ചു.