റെഡ് ബോളില്‍ ഇടവേളയെടുത്ത് ജാമി ഓവർടണ്
Tuesday, September 2, 2025 2:22 AM IST
ലണ്ടൻ: ഇംഗ്ലണ്ട് ഓൾ റൗണ്ടർ ജാമി ഓവർടണ് റെഡ് ബോൾ ക്രിക്കറ്റിൽനിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു.
2022ൽ ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഓവർടണ് കരിയറിൽ ആകെ രണ്ട് ടെസ്റ്റുകളിൽ മാത്രമാണ് ഇതുവരെ കളിച്ചത്.
ഏറെനാളത്തെ ആലോചനക്ക് ശേഷമാണ് റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചതെന്നും 99 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഇംഗ്ലണ്ടിനായി രണ്ട് ടെസ്റ്റിലും കളിക്കാനായത് ഭാഗ്യമായി കരുതുന്നുവെന്നും 31കാരനായ ഓവർടണ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.