എറിക് ടെൻ പുറത്ത്
Tuesday, September 2, 2025 2:22 AM IST
ലെവർകുസെൻ: ബുണ്ടസ് ലിഗ ക്ലബ്ബായ ബയേർ ലെവർകുസെൻ മാനേജർ എറിക് ടെൻ ഹാഗിനെ പുറത്താക്കി.
ബുണ്ടസ് ലിഗയുടെ പുതിയ സീസണിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് ടെൻ ഹാഗിന് കീഴിൽ ബയേർ കളിച്ചത്. ഒരു സമനിലയും ഒരു തോൽവിയുമാണ് മത്സരഫലം. നിലവിൽ ലെവർകുസെൻ പോയിന്റ് പട്ടികയിൽ 12-ാം സ്ഥാനത്താണ്.