ലളിത് മോദിയെ വിമർശിച്ച് ഹർഭജൻ സിംഗ്
Tuesday, September 2, 2025 2:22 AM IST
മുംബൈ: 2008 ഐപിഎല്ലിനിടെ ശ്രീശാന്തിനെ തല്ലിയ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിൽ ലളിത് മോദിക്കെതിരേ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.
“ആ ദൃശ്യങ്ങൾ പുറത്തുവന്ന രീതി ഒട്ടും ശരിയല്ല. അതു സംഭവിക്കരുതായിരുന്നു. അതിനു പിന്നിൽ എന്തെങ്കിലും സ്വാർഥ താൽപര്യങ്ങളുണ്ടാകും.
18 വർഷം മുൻപ് നടന്ന ഒരു കാര്യമാണ്. ആളുകൾ അതു മറന്നു. ഇപ്പോൾ അവർ വീണ്ടും ഓർമിപ്പിക്കുകയാണ്’’ ഒരു ദേശീയ മാധ്യമത്തോട് ഹർഭജൻ സിംഗ്് പറഞ്ഞു.