ബൈ സഞ്ജു
Wednesday, September 3, 2025 2:45 AM IST
കാര്യവട്ടം: ഏഷ്യ കപ്പ് പുരുഷ ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട മലയാളി വിക്കറ്റ് കീപ്പര്‍ സൂപ്പര്‍ താരം സഞ്ജു സാംസണ് ഇന്നലെ കൊച്ചി ബ്ലൂ ടൈഗേഴ്സിനു വേണ്ടി കളത്തില്‍ എത്തിയില്ല. ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് കൊച്ചി കളത്തിലെത്തിയത്.
ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി സഞ്ജു ഇന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാമ്പ് വിടും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ കൊച്ചിക്കൊപ്പം സഞ്ജു ഉണ്ടാകില്ലെന്നു ചുരുക്കം.
കെസിഎല്‍ 2025 സീസണില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു, കൊച്ചിക്കായി ആറ് മത്സരങ്ങള്‍ കളിച്ചു. അഞ്ച് ഇന്നിംഗ്സില്‍ ബാറ്റ് ചെയ്ത സഞ്ജു 73.6 ശരാശരിയില്‍ 368 റണ്‍സ് നേടി.