ആലപ്പുഴ, കോഴിക്കോട് ചാമ്പ്യന്മാര്
Wednesday, September 3, 2025 2:45 AM IST
ആലപ്പുഴ: 50-ാമത് സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയും കോഴിക്കോടും ചാമ്പ്യന്മാര്.
ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോഴിക്കോട് എറണാകുളത്തെ കീഴടക്കി ചാമ്പ്യന്മാരായി. സ്കോര്‍: 69-18. പെണ്‍കുട്ടികളുടെ ഫൈനലില്‍ ആലപ്പുഴ 67-48ന് കോഴിക്കോടിനെ കീഴടക്കിയാണ് ട്രോഫി സ്വന്തമാക്കിയത്.
വെങ്കല മെഡല്‍ പോരാട്ടത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം 53-52ന് കോട്ടയത്തെ തോല്‍പ്പിച്ചു. പെണ്‍കുട്ടികളില്‍ മലപ്പുറം 38-26ന് തൃശൂരിനെ മറികടന്നു.