ഡോണറുമ സിറ്റിയില്‍
Wednesday, September 3, 2025 2:45 AM IST
മാഞ്ചസ്റ്റര്‍: ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നില്‍നിന്ന് (പിഎസ്ജി) പുറത്തിറങ്ങിയ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി സ്വന്തമാക്കി.
30 മില്യണ്‍ യൂറോ (307.74 കോടി രൂപ) കരാറിലാണ് ഡോണറുമയെ സിറ്റി സ്വന്തമാക്കിയത്. എഡേഴ്സണിനെ ഒഴിവാക്കി അഞ്ച് വര്‍ഷം നീളുന്ന കരാറിലാണ് ഇറ്റാലിയന്‍ ഗോള്‍ കീപ്പറുമായി പെപ് ഗ്വാര്‍ഡിയോളയുടെ ടീം ഒപ്പുവച്ചതെന്നതും ശ്രദ്ധേയം.
ബ്രസീലുകാരനായ എഡേഴ്സണിന്റെ എട്ട് വര്‍ഷം നീണ്ട സിറ്റി ജീവിതം ഇതോടെ അവസാനിച്ചു. തുര്‍ക്കി ക്ലബ്ബായ ഫെനര്ബാഷുമായി എഡേഴ്സണ് കരാര്‍ ഒപ്പിട്ടു. 14 മില്യണ്‍ യൂറോയ്ക്കാണ് തുര്‍ക്കി ക്ലബ് എഡേഴ്സനെ സ്വന്തമാക്കിയത്. 2024-25 സീസണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം പിഎസ്ജി സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് ഗോള്‍ കീപ്പറായ ഡോണറുമയായിരുന്നു.
പ്രതിഫല തര്‍ക്കത്തെത്തുടര്‍ന്നാണ് ഡോണറുമ പിഎസ്ജിയില്‍നിന്ന് കരാര്‍ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഇറങ്ങിയത്.