സ്പോണ്‍സറെ ക്ഷണിച്ച് ബിസിസിഐ
Wednesday, September 3, 2025 2:45 AM IST
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ വാതുവയ്പ്പ് ഗെയിമുകള്‍ നിരോധിച്ചതിന്റെ പിന്നാലെ ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്പോണ്‍സര്‍ഷിപ്പില്‍നിന്നു പിന്മാറിയതോടെ പകരക്കാരെ തേടി ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ).
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോണ്‍സറെ ക്ഷണിച്ചുള്ള അറിയിപ്പ് ഇന്നലെ പ്രസ്താനവയിലൂടെ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടു.
358 കോടി രൂപയുടെ കരാറായിരുന്നു ഡ്രീം 11നും ബിസിസിഐയും തമ്മില്‍ ഉണ്ടായിരുന്നത്.2023 മുതല്‍ 2026 വരെയുള്ള കരാറിലായിരുന്നു ഇരു ഭാഗവും ഒപ്പുവച്ചതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ബെറ്റിംഗ് ആപ്പ് നിരോധിത നിയമം കൊണ്ടുവന്നതോടെ ബിസിസിഐ കുഴപ്പത്തിലായി എന്നതാണ് വാസ്തവം.
ഡ്രീം 11ന് ഒപ്പം മൈ 11 സര്‍ക്കിളും ബിസിസിഐയുമായി കൈകോര്‍ത്തിരുന്നു. ഫാന്റസി ക്രിക്കറ്റ് ആപ്പുകളായ ഡ്രീം 11ലും മൈ 11 സര്‍ക്കിളും ചേര്‍ന്ന് 1,000 കോടി രൂപയോളം ബിസിസിഐക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ നല്കുന്നുണ്ടായിരുന്നെന്നതാണ് കണക്ക്.