വരുന്നു, വനിതാ ക്രിക്കറ്റ് ലീഗ്
Friday, September 5, 2025 5:34 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) വിജയകരമായ രണ്ട് സീസണുകള്‍ക്ക് പിന്നാലെ, കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവയ്പ്പിന് ഒരുങ്ങുന്നു. അടുത്ത വര്‍ഷം മുതല്‍ പുരുഷ വിഭാഗത്തിനു പിന്നാലെ വനിതാ വിഭാഗം പോരാട്ടത്തിനും തുടക്കം കുറിക്കും.
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും പ്രദര്‍ശന മത്സരവും നാളെ വൈകുന്നേരം 4.30ന് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിന് ടി. ഷാനി നയിക്കുന്ന കെസിഎ എയ്ഞ്ചല്‍സും എസ്. സജനയുടെ കെസിഎ ക്വീന്‍സും ഏറ്റുമുട്ടും.